Running Successfully

മാർക്കോ

യുവതലമുറക്കാരില്‍ മികച്ചരീതിയില്‍ ആക്ഷന്‍ കൈകാര്യം ചെയ്യുന്ന നടന്മാരിലൊരാളാണ് ഉണ്ണി മുകുന്ദന്‍. ഷഫീഖിന്റെ സന്തോഷം, മേപ്പടിയാന്‍, മാളികപ്പുറം, ജയ് ഗണേഷ് തുടങ്ങിയ ഫീല്‍ ഗുഡ് സിനിമകളുടെ നായകനായി കുടുംബ സദസ്സുകള്‍ക്കും അദ്ദേഹം ഏറെ പ്രിയപ്പെട്ടവനായി മാറി. ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാര്‍ക്കോ എന്ന ചിത്രത്തിലൂടെ ആക്ഷന്‍ ഹീറോ വേഷമണിഞ്ഞ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.

മലയാള സിനിമയില്‍ പുതുതായി രംഗപ്രവേശം ചെയ്യുന്ന ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിര്‍മിച്ചത്. മികച്ച ചിത്രങ്ങള്‍ നിര്‍മിച്ചുകൊണ്ട് മലയാള സിനിമയില്‍ സജീവമാകുകയാണ് ലക്ഷ്യമെന്ന് ഷെരീഫ് മുഹമ്മദ് അഭിപ്രായപ്പെട്ടിരുന്നു.

സമീപകാലത്തെ ഏറ്റവും മികച്ച സ്‌റ്റൈലിസ്റ്റ്, ആക്ഷന്‍-വയലന്‍സ് ചിത്രമായിരിക്കും മാര്‍ക്കോ. വയലന്‍സ്, ആക്ഷന്‍ ചിത്രങ്ങളൊരുക്കാന്‍ ഏറ്റവും സമര്‍ത്ഥനായ ഹനീഫ് അദേനി സംവിധാനംചെയ്ത ചിത്രത്തില്‍ എട്ട് ആക്ഷനുകളാണുള്ളത്. കലൈ കിംഗ്‌സണ്‍, സ്റ്റണ്ട് സില്‍വ എന്നിവരടക്കം ബോളിവുഡിലേയും കോളിവുഡിലേയും മികച്ച ആക്ഷന്‍ കോറിയോഗ്രാഫേഴ്‌സാണ് ചിത്രത്തിലെ ആക്ഷന്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

TEASER

IN DETAIL

VIDEOS

Promo Song

Promo Song

Promo Song

Teaser Theme

CAST & CREW

Haneef Adeni
Director

Ravi Basrur
Music Director

Unni Mukundan
Actor

Jagadish
Actor

Anson Paul
Actor