നിരത്തില്‍ പറക്കാനുള്ള കേരളത്തിന്റെ മോഹത്തിന് ഇനി കാത്തിരിപ്പിന്റെ ചെറിയ ദൂരം മാത്രം. കാടും മലയും പുഴയും വകഞ്ഞുമാറ്റി ദേശീയപാത 66 ന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഓരോ ദിവസവും കുതിച്ചുപായുകയാണ്. വിവാദങ്ങള്‍, സമരങ്ങള്‍, കുടിയൊഴിപ്പിക്കല്‍, ഒടുവില്‍ ലക്ഷ്യത്തിലേക്ക്.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ മാറാനൊരുങ്ങുമ്പോള്‍ ഒരു പുതിയ കേരളം തന്നെയാണ് ഉയിര്‍ത്തെഴുന്നേറ്റ് വരുന്നത്. പണി പുരോഗമിക്കുന്ന ദേശീയപാത 66 ലൂടെ യാത്ര നടത്തുകയാണ് മാതൃഭൂമി ഡോട്ട്‌കോം പ്രതിനിധികളായ അശ്വതി അനില്‍, കെ.പി നിജീഷ് കുമാര്‍, അഖില്‍ ശിവാനന്ദ് എന്നിവര്‍.
KM
പണി നടക്കുന്നത് മൂന്ന് റീച്ചുകളില്‍
തലപ്പാടി - ചെങ്കള
കാലാവധി ഡിസംബര്‍ 2024
പൂര്‍ത്തിയായത്
55.4%
ചെങ്കള - നീലേശ്വരം
കാലാവധി ഡിസംബര്‍ 2024
പൂര്‍ത്തിയായത്
43.76%
നീലേശ്വരം - പള്ളിക്കര മേല്‍പ്പാലം
കാലാവധി ജൂണ്‍ 2023
പൂര്‍ത്തിയായത്
98%
നിര്‍മാതാക്കള്‍: യു.എല്‍.സി.സി.എസ്, മേഘ കണ്‍സ്ട്രക്ഷന്‍, ഇ.കെ.കെ ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ കമ്പനി
പണി പൂര്‍ത്തിയായതോടെ പള്ളിക്കര മേല്‍പ്പാലം തുറന്ന് കൊടുത്തിട്ടുണ്ട്. ഇതോടെ യാത്രക്കാരുടെ ഒന്നരപതിറ്റാണ്ടിന്റെ കാത്തിരിപ്പാണ് യാഥാര്‍ഥ്യമായത്. ഓര്‍മയായത് മുംബൈയ്ക്കും കന്യാകുമാരിക്കുമിടയിലെ അവസാന റെയില്‍വേ ലെവല്‍ക്രോസ്. ഇല്ലാതായി തീര്‍ന്നത് തീവണ്ടി പോകുമ്പോഴുള്ള ആറ് മുതല്‍ എട്ട് മിനിറ്റ് വരേയുള്ള കാത്തിരിപ്പ്.
ദേശീയപാതാ വികസനത്തിന്റെ തലപ്പാടി-ചെങ്കള റീച്ചിലുള്‍പ്പെട്ട കാസര്‍കോട് മേല്‍പ്പാലം ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂണ്‍ പാലമാണ്. ആറുവരിപ്പാതയില്‍ ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു പാലം നിര്‍മിക്കുന്നത്. 1.12 കി.മീറ്ററിൽ 27 മീറ്ററാണ് പാലത്തിന്റെ വീതി.
KM
പണി നടക്കുന്നത് മൂന്ന് റീച്ചുകളില്‍
നീലേശ്വരം - തളിപ്പറമ്പ്
കാലാവധി 2024 ഏപ്രില്‍ 11
പൂര്‍ത്തിയായത്
23%
തളിപ്പറമ്പ് - മുഴുപ്പിലങ്ങാട്
കാലാവധി 2024 മെയ് 26
പൂര്‍ത്തിയായത്
27%
തലശ്ശേരി - മാഹി ബൈപ്പാസ്
കാലാവധി മാര്‍ച്ച് 2024
പൂര്‍ത്തിയായത്
97.3%
നിര്‍മാതാക്കള്‍: മേഘ കണ്‍സ്ട്രക്ഷന്‍, ഇ.കെ.കെ ഇന്‍സ്ഫ്രസ്‌ക്രെച്ചര്‍ കമ്പനി, വിശ്വമുദ്ര എൻജിനീയറിംഗ്
വയല്‍ക്കിളികള്‍
തളിപ്പറമ്പ് കീഴാറ്റൂരില്‍ വയല്‍കീറി മുറിച്ചുകൊണ്ടുള്ള ബൈപ്പാസിനെതിരയുള്ള വയല്‍കിളി സമരം കേരളത്തെ പിടിച്ചുകുലുക്കിയിരുന്നു. ഈ സമരവും ചരിത്രത്തിലായി. കീഴാറ്റൂരിലും ബൈപ്പാസ് യാഥാര്‍ഥ്യമായി. നീലേശ്വരം തളിപ്പറമ്പ് റീച്ചിലെ രണ്ട് ബൈപ്പാസുകളിലൊന്നാണ് കീഴാറ്റൂരിലൂടെ കടന്ന് പോവുന്നത്. തളിപ്പറമ്പ് നഗരത്തെ തൊടാതെ കടന്നുപോവുന്ന ബൈപ്പാസ് യാഥാര്‍ഥ്യമാവുന്നതോടെ നഗരത്തിലെ വലിയ ഗതാഗതക്കുരുക്കാണ് ഇല്ലാതാവുക.
ഹൈസ്പീഡില്‍ തലശ്ശേരി - മാഹി ബൈപ്പാസ്
ദേശീയപാത-66 വികസനത്തിന്റെ ഭാഗമായുള്ള തലശ്ശേരി-മാഹി ബൈപ്പാസ് നിര്‍മാണം അവസാനഘട്ടത്തിലാണ്. ബൈപ്പാസിന്റെ 94% പണികള്‍ പൂര്‍ത്തിയായതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ബൈപ്പാസിലുള്‍പ്പെട്ട റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണം ബാക്കിയുണ്ട്. ഗാര്‍ഡര്‍ സ്ഥാപിക്കുന്നത് പുരോഗമിക്കുന്നു.
KM
പണി നടക്കുന്നത് മൂന്ന് റീച്ചുകളില്‍
അഴിയൂര്‍ - വെങ്ങളം
കാലാവധി മേയ് 2025
പൂര്‍ത്തിയായത്
33.9%
പാലോളിപ്പാലം
കാലാവധി ജൂലായ് 2023
പൂര്‍ത്തിയായത്
80%
വെങ്ങളം രാമനാട്ടുകര
കാലാവധി ഡിസംബർ 2024
പൂര്‍ത്തിയായത്
54.27%
2025
നവംബറോടെ
പണി പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുക്കാനാണ് പദ്ധതി
മലപ്പുറം
KM
പണി നടക്കുന്നത് രണ്ട് റീച്ചുകളില്‍
രാമനാട്ടുകര - വളാഞ്ചേരി
കാലാവധി ഡിസംബര്‍ 2024
പൂര്‍ത്തിയായത്
46.21%
വളാഞ്ചേരി-കാപ്പിരിക്കാട്
കാലാവധി മേയ് 2025
പൂര്‍ത്തിയായത്
52%
നിര്‍മാതാക്കള്‍: കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷന്‍
ഏറ്റവും വലിയ വയഡക്ട്
ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയ ആദ്യ ജില്ലയാണ് മലപ്പുറം. ഏറ്റവും വലിയ വയഡക്ട് വരുന്ന ജില്ല. വട്ടപ്പാറ വളവാണ് വയഡക്ടായി മാറുന്നത്. ഒഴിവാവുന്നത് ഏറ്റവും കൂടുതല്‍ അപകടമുണ്ടാക്കിയ കൂറ്റന്‍ വളവ്.
കുറ്റിപ്പുറം പാലം
74 വര്‍ഷത്തെ ചരിത്രം പറയുന്ന കുറ്റിപ്പുറം പാലം കാഴ്‌ച്ചക്കാരനാവും. പുതിയ പാലത്തിന്റെ പണി അതിവേഗത്തില്‍ പുരോഗമിക്കുന്നു.1949 മെയ് എട്ടിന് അന്നത്തെ മദ്രാസ് പൊതുമരാമത്ത് വകുപ്പ് മന്ത്രി എം. ഭക്തവത്സലമാണ് ഇപ്പോഴത്തെ കുറ്റിപ്പുറം പാലത്തിന് തറക്കല്ലിട്ടത്. 29 ലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ച പാലം 1953-ല്‍ തുറന്ന് കൊടുക്കുകയും ചെയ്തു.
തൃശ്ശൂര്‍
KM
പണി നടക്കുന്നത് രണ്ട് റീച്ചുകളില്‍
കാപ്പിരിക്കാട്-തളിക്കുളം
കാലാവധി ഡിസംബര്‍ 2024
പൂര്‍ത്തിയായത്
46.21%
തളിക്കുളം - കൊടുങ്ങല്ലൂർ
കാലാവധി ഫെബ്രുവരി 2025
പൂര്‍ത്തിയായത്
24.45%
നിര്‍മാതാക്കള്‍: ശിവാലയ കണ്‍സ്ട്രക്ഷന്‍, ദല്‍ഹി ഓറിയന്റല്‍ സ്ട്രക്ച്ചറല്‍ പ്രൈവറ്റ് ലിമിറ്റഡ്
എറണാകുളം
KM
പണി നടക്കുന്നത് ഒര് റീച്ചില്‍
ഇടപ്പള്ളി-കൊടുങ്ങല്ലൂര്‍
കാലാവധി ഏപ്രില്‍ 2025
പൂര്‍ത്തിയായത്
24.37%
നൊട്ടോറിയസ് റോഡെന്ന ഖ്യാതി
ഒരു പക്ഷെ, കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ നടന്ന സ്ഥലങ്ങളിലൊന്നാണ് കൊടുങ്ങല്ലൂര്‍ മുതല്‍ എറണാകുളം ജില്ലയിലെ ഇടപ്പള്ളി വരെയുള്ള ഭാഗം. അതുകൊണ്ടുതന്നെ 'നൊട്ടോറിയസ് റോഡ്' എന്ന വിളിപ്പേരുമുണ്ട്. മലബാറിനെ അപേക്ഷിച്ച് ഏറെ മന്ദഗതിയിലാണ് പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. പണി പൂര്‍ത്തിയാക്കിയ വൈറ്റില-ഇടപ്പള്ളി സ്ട്രെച്ചിനെ ദേശീയ പാത 66-മായി ബന്ധിപ്പിക്കും. 16.75 കിലോ മീറ്റര്‍ ദൂരത്തിലുള്ളതാണ് വൈറ്റില-ഇടപ്പള്ളി സ്ട്രെച്ച്.
എന്താവും ഇടപ്പള്ളി
ഇപ്പോള്‍ മൂന്ന് തട്ടുകളിലായി ഗതാഗത സംവിധാനമുള്ള ഇടപ്പള്ളിയില്‍ എന്‍.എച്ച്. 66 വരുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് ഇതുവരെ തീരുമാനമായിട്ടില്ല. താഴെ റോഡും അതിന് മുകളില്‍ മേല്‍പ്പാലവും അതിന് മുകളില്‍ മെട്രോയുമാണ് നിലവിലെ സംവിധാനം. എന്‍.എച്ച്. 66 യാഥാര്‍ഥ്യമാവുമ്പോള്‍ ഇതിനും മുകളിലൂടെ റോഡ് നിര്‍മിക്കുമെന്ന സംവിധാനമാണ് പരിഗണനയിലുണ്ടായിരുന്നത്.
കാസര്‍കോട് തലപ്പാടി
മുതല്‍
തിരുവനന്തപുരം മുക്കോല
വരെ
643.29 കി.മി
ആലപ്പുഴ
KM
പണി നടക്കുന്നത് മൂന്ന് റീച്ചുകളില്‍
അരൂര്‍ - തുറവൂര്‍ മേല്‍പ്പാലം
കാലാവധി ജനുവരി 2026
പൂര്‍ത്തിയായത്
8.56%
തുറവൂര്‍ തെക്ക് - പരവൂര്‍
കാലാവധി ജൂണ്‍ 2025
പൂര്‍ത്തിയായത്
17.6%
പരവൂര്‍ - കൊറ്റുകുളങ്ങര
കാലാവധി ജൂണ്‍ 2025
പൂര്‍ത്തിയായത്
15.5%
കമ്പനി - ന്യൂ ഇന്‍ഫ്രാസ്ട്രക്ചര്‍
വടക്കന്‍ ജില്ലകളെ അപേക്ഷിച്ച് ദേശീയപാത 66-ന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ആലപ്പുഴയില്‍ തീര്‍ത്തും മന്ദഗതിയിലാണ്. ഉയരപ്പാതയും വലിയ പാലങ്ങളുമടക്കമുള്ള റീച്ചുകളാണ് ജില്ലയിലുമുള്ളത്. ആലപ്പുഴ ജില്ലയില്‍ മൂന്ന് റീച്ചുകളിലായാണ് ദേശീയപാതയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. രാജ്യത്തെ ഒറ്റത്തൂണിലുള്ള ഏറ്റവും നീളമേറിയ ആറുവരി ഉയരപ്പാതകളിലൊന്ന് വരുന്നത് അരൂര്‍ - തുറവൂര്‍ റീച്ചിലാണ്. അരൂര്‍-തുറവൂര്‍ ഉയരപ്പാതയാണ് പ്രധാന സവിശേഷത.
കൊല്ലം
KM
പണി നടക്കുന്നത് രണ്ട് റീച്ചുകളില്‍
കൊറ്റുകുളങ്ങര - കൊല്ലം ബൈപ്പാസ്
കാലാവധി ഡിസംബര്‍ 2025
പൂര്‍ത്തിയായത്
30.1%
കമ്പനി: വിശ്വസമുദ്ര എന്‍ജിനിയറിങ് പ്രൈവറ്റ് ലിമിറ്റഡ്
കൊല്ലം ബൈപ്പാസ് - കടമ്പാട്ടുകോണം
കാലാവധി ഫെബ്രുവരി 2025
പൂര്‍ത്തിയായത്
27.04%
കമ്പനി: ശിവാലയ കണ്‍സ്ട്രക്ഷന്‍
വലിയ പാലങ്ങളാണ് ഈ റീച്ചുകളിലെ പ്രധാന വെല്ലുവിളി. അണ്ടര്‍ പാസുകളുടെ നിര്‍മാണവും ചിലയിടങ്ങളില്‍ അണ്ടര്‍ പാസുകള്‍ക്കായി നാട്ടുകാരുടെ സമരവുമെല്ലാം പണി വൈകിപ്പിച്ചിരുന്നു. ഇരുവശത്തുമുള്ള ഓട നിര്‍മാണവും സര്‍വീസ് റോഡ് നിര്‍മാണവും പാലങ്ങളുടെ നിര്‍മാണവും ദ്രുതഗതിയിലാണ്. ബാക്കിയുള്ള സര്‍വീസ് റോഡിന്റെ നിര്‍മാണവും റോഡ് നിരപ്പാക്കല്‍ പ്രവര്‍ത്തനവും അണ്ടര്‍പ്പാസുകളുടെ നിര്‍മാണവും ഇതോടൊപ്പം പുരോഗമിക്കുകയാണ്. ചിലയിടങ്ങളില്‍ സര്‍വീസ് റോഡുകളും മറ്റ് ചിലയിടങ്ങളില്‍ പ്രധാനപാതയും ടാറിങ് നടക്കുന്നുണ്ട്.
തിരുവനന്തപുരം
KM
മൂന്ന് റീച്ചുകള്‍ ഗതാഗതത്തിന് തുറന്നു നല്‍കി
പണി നടക്കുന്നത് ഒരു റീച്ചില്‍
കടമ്പാട്ടുകോണം - കഴക്കൂട്ടം
കാലാവധി ഡിസംബര്‍ 2025
പൂര്‍ത്തിയായത്
30.1%
ദേശീയപാത 66-ന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചതും പൂര്‍ത്തിയായതും തിരുവനന്തപുരം ജില്ലയിലാണ്. നാല് റീച്ചുകളുള്ള തിരുവനന്തപുരം ജില്ലയില്‍ മൂന്ന് റീച്ചുകളും പണി പൂര്‍ണമായും പൂര്‍ത്തിയായി. ഈ റീച്ചുകള്‍ ഗതാഗതത്തിന് തുറന്നുകൊടുക്കുകയും ചെയ്തിട്ടുണ്ട്. മിച്ചമുള്ള ഒരു റീച്ചില്‍ മാത്രമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഈ റീച്ചില്‍ സ്ഥലം ഏറ്റെടുക്കലിന് ശേഷം വിവിധ പ്രദേശങ്ങളില്‍ ഭൂമി നിരപ്പാക്കല്‍, റോഡുകള്‍ക്ക് ഇരുവശത്തുമുള്ള ഓടകളുടെ നിര്‍മാണം, സര്‍വീസ് റോഡ് നിര്‍മാണം തുടങ്ങിയ പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്