കപ്പ ഒറിജിനല്‍സ് അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ഷോ-മ്യൂസിക് മോജോയുടെ ഏഴാമത്തെ സീസണിന് തുടക്കമാകുന്നു. തൈക്കുടം ബ്രിഡ്ജ്, ജോബ് കുര്യന്‍, നേഹ നായര്‍, അരവിന്ദ് വേണുഗോപാല്‍, തകര, അമൃതം ഗമയ തുടങ്ങിയവര്‍ സമ്പന്നമാക്കിയ ആറ് സീസണുകള്‍ക്ക് ശേഷം ആര്യ ദയാല്‍, ബാന്‍ഡ് രസിഗ, സുദീപ് പാലനാട്, ബിനീത രഞ്ജിത്ത് മ്യൂസിക് കമ്പനി, ശ്രീനാഥ് നായര്‍ ലൈവ്, അമൃതം ഗമയ, ഐന്തിനായ്, ജാനകി ഈശ്വര്‍ ft. വര്‍ക്കി ആൻഡ് ഫ്രണ്ട്‌സ്, സിദ്ധാര്‍ഥ് സുധി, മധുവന്തി നാരായണന്‍ എന്നിവര്‍ പുതിയ സീസണില്‍ അതിഥികളായെത്തുന്നു. സ്വതന്ത്രസംഗീതമേഖലയെ കൂടുതല്‍ സംഗീതപ്രേമികളിലേക്കെത്തിക്കാനുള്ള കപ്പ ഒറിജിനല്‍സിന്റെ ശ്രമങ്ങളിലൊന്നായ മ്യൂസിക് മോജോ ഇതിനോടകം തന്നെ വലിയൊരുവിഭാഗം ആസ്വാദകരെ നേടിയിട്ടുണ്ട്. മ്യൂസിക് മോജോ എന്ന പ്ലാറ്റ്‌ഫോമിലൂടെ കൂടുതല്‍ സംഗീതപ്രതിഭകളെ അവതരിപ്പിക്കുന്നതില്‍ കപ്പ ഒറിജിനല്‍സിന് ഏറെ സന്തോഷമുണ്ട്.

പുതിയ സീസണ്‍, പുതിയ ഗാനങ്ങള്‍; മ്യൂസിക് മോജോയുടെ പുതിയ എഡിഷന്‍ വരുമ്പോള്‍

മ്യൂസിക് മോജോ എന്ന പ്രോഗ്രാമിനെ കുറിച്ച് ആധികാരികമായി വിശദീകരിക്കാനാകുന്നത് പ്രൊഡ്യൂസര്‍ സുമേഷ്‌ലാലിനാണ്. മ്യൂസിക് മോജോയെ കുറിച്ചും അതിന്റെ ലേറ്റസ്റ്റ് സീസണിനെ കുറിച്ചും സുമേഷ്‌ലാല്‍ നല്‍കിയ അഭിമുഖം.

Music Mojo Preview

Music Mojo Previous Seasons