ഓണത്തോട് അനുബന്ധിച്ച് മാതൃഭൂമി ഡോട്ട് കോം സംഘടിപ്പിക്കുന്ന പൂക്കള മത്സരം സെപ്റ്റംബർ ഏഴിന് നടക്കുന്നു. കലൂരിൽ ആർബിഐയുടെ എതിർ വശത്തുള്ള റെന ഇവന്റ് ഹബ്ബിൽ രാവിലെ 10 മണിക്ക് മത്സരം ആരംഭിക്കും. 50,000 രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 30,000 രൂപയും മൂന്നാം സമ്മാനം 20,000 രൂപയും വീതമാണ്.കൂടാതെ 10 ടീമുകൾക്ക് പ്രോസാൽഹന സമ്മാനവും ഉണ്ടായിരിക്കുന്നതാണ്. കോളേജ് വിദ്യാർഥികൾ, റെസിഡന്റ്‌സ് അസോസിയേഷനുകൾ, ക്ലബ്ബുകൾ, കോർപ്പറേറ്റ് ജീവനക്കാർ തുടങ്ങിയ എല്ലാവർക്കും മൽസരത്തിൽ പങ്കെടുക്കാം. ഏഴ് പേർ അടങ്ങിയ സംഘങ്ങളായാണ് പങ്കെടുക്കേണ്ടത്. ഒരേ സ്ഥാപനത്തിൽ നിന്നും അസോസിയേഷൻ / ക്ലബ്ബുകളിൽ നിന്നും ഒന്നിലേറെ ഗ്രൂപ്പുകൾക്ക് പൂക്കള മൽസരത്തിൽ പങ്കെടുക്കാവുന്നതാണ്.